.
പള്ളിക്കത്തോട്: വീട്ടമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ നെടുമാവ് പുതിയ കോളനി ഭാഗത്ത് താളിയാനിൽ വീട്ടിൽ അനീഷ് (34), പാമ്പാടി, ലങ്കപടി ഭാഗത്ത് കുമ്പഴശ്ശേരിൽ വീട്ടിൽ നിതിൻചന്ദ്രൻ (34) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി വാഴൂർ നെടുമാവ് പുതിയ കോളനി ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും, മകനെയും ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇവർക്ക് വീട്ടമ്മയുടെ മകനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ കയറി ആക്രമണം നടത്തിയത്. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ എബി എം.പി, എസ്.ഐ മാരായ രമേശൻ, ശിവപ്രസാദ്, എ.എസ്.ഐ മാരായ റെജി ജോൺ, ജയരാജ്, സി.പി.ഓ മാരായ സുഭാഷ്, വിനോദ്, അനീഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.