ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചു ; കണ്ണൂരിൽ ക്ഷീരകർഷകൻ ആത്മഹത്യചെയ്തു





കണ്ണൂർ : ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്ന് കണ്ണൂരിൽ ക്ഷീരകർഷകൻ ആത്മഹത്യചെയ്തു.

കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ടാണ് ആത്മഹത്യ ചെയ്‌തത്‌. കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ ആൽബർട്ട് 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു . ഇന്ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്.

ഭാര്യ വത്സ പള്ളിയിൽ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്ന് 2 ലക്ഷത്തിലധികം രൂപയുടെ വായ്പ‌ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യ ചെയ്‌ത്. മൂന്ന് പെൺമക്കളാണ് ആൽബർട്ടിന്.
Previous Post Next Post