എക്കാലത്തും പിന്തുണ പലസ്തീന് മാത്രം; ബിജെപി നിലപാട് രാജ്യത്തിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി; കോണ്‍ഗ്രസിനും വിമര്‍ശനം



സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കോഴിക്കോട് തുടക്കം. പലസ്തീന്‍ ജനതയോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ വ്യക്തമാക്കി. പലസ്തീനിലെ ജനങ്ങളോടുള്ള കൊടുംക്രൂരതയ്‌ക്കെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യ എല്ലാക്കാലത്തും നിലനിന്നത് പല്‌സതീന്‍ ജനതയ്‌ക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിപാടി കോഴിക്കോട് സംഘടിപ്പിച്ചതില്‍ ഒരുപാട് പ്രത്യേകതകളുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യമുള്ള പാരമ്പര്യമുള്ള നാടാണ് കോഴിക്കോട്. പുതിയ കാലത്ത് ഐക്യനിര രൂപപ്പെട്ട് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

പൊരുതുന്ന പലസ്തീന്‍ ജനതയ്ക്ക് എന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നാടാണ് ഇന്ത്യ. എന്നാല്‍ കേന്ദ്രം ഈ മുന്‍നിലപാടുകളില്‍ മാറ്റം വരുത്തി. പലസ്തീന് നേരെ കൊടുംക്രൂരത അരങ്ങേറുകയാണിന്ന്. ഇസ്രയേലിന്റെ പലസ്തീന്‍ വിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വമാണ്. ഇസ്രയേല്‍ ബന്ധത്തില്‍ ബിജെപിക്ക് അഭിമാനമാണുള്ളത്. എന്നാല്‍ ബിജെപി നിലപാട് രാജ്യത്തിന്റെ നിലപാടാകരുതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മ വ്യക്തമാണെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, സിപിഐഎം ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചെന്നും ബഹുജന സ്വാധീനമുള്ളവര്‍ എവിടെയെന്നും ചോദിച്ചു.

Previous Post Next Post