തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ തിരുപ്പത്തൂര്‍ വാണിയമ്ബാടിക്ക് സമീപം ചെട്ടിയപ്പന്നൂരില്‍ ആണ് അപകടമുണ്ടായത്.
ഇരുബസുകളിലെയും ഡ്രൈവര്‍മാരടക്കം നാല് പുരുഷന്‍മാരും കൃതിക(35) എന്ന യുവതിയുമാണ് മരിച്ചത്.
അപകടത്തില്‍ 25ല്‍ അധികംപേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ കൃതികയുടെ രണ്ടു ചെറിയ കുട്ടികളും ഉള്‍പ്പെടുന്നു.
ഗുരുതരപരിക്കേറ്റവരെ വാണിയമ്ബാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് വരികയായിരുന്ന എസ്‌ഇടിസി ലക്ഷ്വറി ബസും ചെന്നൈയില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.
ഡ്രൈവര്‍മാരുടെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.