യൂസഫലിയോടുള്ള ആദരസൂചകം; യൂസഫ് എന്ന് പേരിട്ട തന്റെ അഞ്ചുവയസ്സുള്ള മകനൊപ്പം കേക്ക് മുറിച്ച് സൗദി പൗരൻ

 


റിയാദ്: യൂസഫലിയോടുള്ള ആദരസൂചകമായാണ് സൗദി പൗരൻ തന്നെ മകന് യൂസഫ് എന് പേര് നൽകിയത്. യൂസഫ് എന്ന് പേരിട്ട തന്റെ അഞ്ചു വയസ്സുകാരനായ ഇളയ മകനോടൊപ്പമാണ് സൗദി പൗരൻ ബശാര്‍ അല്‍ ബശര്‍ സൗദി അറേബ്യയില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ ലുലുവിന്റെ വാര്‍ഷിക പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയത്. റിയാദ് ബോളിവാര്‍ഡിൽ ആണ് വാര്‍ഷിക പ്രഖ്യാപന ചടങ്ങ് നടന്നത്.ചടങ്ങില്‍ അദ്ദേഹം മകനോടൊപ്പം കേക്ക് മുറിച്ച് സന്തോഷത്തിൽ പങ്കെടുത്തു. സൗദികളും വിദേശികളുമായ ആയിരങ്ങൾക്ക് ആളുകൾക്ക് യൂസഫ് അലി ജോലി നൽകുന്നുണ്ട്. മാത്രമല്ല ജീവകാരുണ്യ രംഗങ്ങളില്‍ മികച്ച പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഇതെല്ലാം ചേർന്നാണ് എംഎ യൂസഫലിയോടുള്ള ആദരസൂചകമായാണ് തന്റെ ഇളയ മകന് യൂസഫ് എന്ന് പേരിട്ടതെന്ന് ബശാര്‍ പറയുന്നു. മകനെ കൊണ്ട് കേക്ക് മുറിപ്പിച്ച ശേഷം ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൗദി പൗരൻ ഇക്കാര്യം പറഞ്ഞപ്പോൾ നിറഞ്ഞ കെെയ്യടിയോടെയാണ് സദസ് വരവേറ്റത്.ലുലു തന്റെ കുടുംബമാണെന്നും 17 വര്‍ഷമായി ലുലുവിനോടൊപ്പം ആണ് താൻ ഉള്ളതെന്നും ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. തന്നെ അനുമോദിച്ചതില്‍ നന്ദിയുണ്ടെന്നും സൗദി പൗരൻ ആയ ബശാര്‍ പറഞ്ഞു.

Previous Post Next Post