തട്ടിക്കൊണ്ടുപോകൽ കേസ്; താൻ നിരപരാധിയെന്ന് ജിം ഷാജഹാൻ, വീട് തല്ലിപ്പൊളിച്ച് നാട്ടുകാർ







കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിച്ച ആളുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ പൊലീസ് വിളിച്ചുവരുത്തിയതിന് പിന്നാലെ ഷാജഹാന്റെ വീട് തല്ലിപ്പൊളിച്ച് നാട്ടുകാർ. കേസുമായി തനിക്കൊരു പങ്കുമില്ലെന്നും താൻ നിരപരാധിയാണെന്നും ഷാജഹാൻ പറഞ്ഞു.

ഇന്നലെയും ഷാജഹാനാണ് കേസിലെ പ്രതിയെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നത്. പ്രതിയെന്ന പേരിൽ ഷാജഹാന്റെ പേരും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വ്യാജ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഷാജഹാൻ കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. തന്റെ ഫോണിപ്പോൾ പൊലീസ് പരിശോധനയിൽ ആണെന്നും ജിം ഷാജഹാൻ പ്രതികരിച്ചു.


ഇന്നലെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതോടെ ഷാജഹാനെ തേടി നാട്ടുകാർ കല്ലമ്പലത്തെ വീട്ടിലെത്തി. വീട് അടഞ്ഞുകിടക്കുന്നത് കണ്ട് വാതിലും ജനൽച്ചില്ലുകളും തല്ലിത്തകർത്തു. ഈ സമയം ഷാജഹാൻ കുണ്ടറ സ്‌റ്റേഷനിലെത്തി വിവരമറിയിച്ചു. ഷാജഹാന്റെ ഫോൺ പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തെ കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇത് യഥാർത്ഥ പ്രതികളെ രക്ഷപെടാൻ സഹായിക്കുമെന്നും കുണ്ടറ പൊലീസ് പറഞ്ഞു.



അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. കുട്ടിയെ ആശ്രയം മൈതാനത്തിന്റെ പരിസരത്ത് കാറിലെത്തിക്കുകയും പിന്നീട് മൈതാനത്തിന്റെ പരിസരത്ത് നിന്ന് ഓട്ടോയിൽ കയറിയതാണെന്നും സൂചനയുണ്ട്.
കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കുട്ടി പറഞ്ഞ നീല കാറിനെപ്പറ്റിയും പൊലീസ് അന്വേഷിക്കും.


Previous Post Next Post