കട്ടപ്പനയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റവരെ തിരിഞ്ഞ് നോക്കാതെ പോയ സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.സിവിൽ പൊലീസ് ഓഫീസർമാരായ ആസാദ് എം , അജീഷ് കെ ആർ എന്നിവർക്കാണ് സസ്പെൻഷൻ.കട്ടപ്പന പള്ളികവലയില്‍ വെച്ച് പിക്ക് വാന്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ കാഞ്ചിയാര്‍ സ്വദേശി ജുബിന്‍, ഇരട്ടയാര്‍ സ്വദേശി അഖില്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഈ സമയം സംഭവ സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത്.