കേരളീയത്തിന് തുടക്കം.. കമൽഹാസൻ ഉൾപ്പെടെ പ്രമുഖർ വേദിയിൽ


തിരുവനന്തപുരം: കേരളീയം മേളയ്ക്ക് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളീയം പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടിക്കായി കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ശോഭന തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി. എംഎ യൂസഫലി, രവി പിള്ള തുടങ്ങിയ വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്.

Previous Post Next Post