കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്താണ്ത്ത് സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും തമ്മിൽ സംഘർഷം. ഓട്ടോ റിക്ഷാ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചതിന് പകരമായി ബസ് ജീവനക്കാരെ മർദ്ദിക്കാനെത്തിയതായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവർമാർ. ഇന്ന് രാവിലെ കോഴിക്കോട് – ഒളവണ്ണ റൂട്ടിൽ സർവ്വീസ് നടത്തുന്ന സനൂൽ ബസ്സിലെ ജീവനക്കാർ ഓട്ടോ ഡ്രൈവറായ സന്ദീപ് കുമാറുമായി തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ സന്ദീപിനെ ബസ് ജീവനക്കാർ മർദ്ദിച്ചു. സന്ദീപ് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. വിവരമറിഞ്ഞ് ഓട്ടോ റിക്ഷാ ഡ്രൈവർമാർ ബസ് തടഞ്ഞ് പ്രതിഷേധിച്ചത് കയ്യാങ്കളിയിലെത്തുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർമാർ മർദ്ദിച്ചെന്ന് ആരോപിച്ച് ബസ് ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ മെഡിക്കൽ കോളേജ് പരിസരത്ത് പ്രകടനം നടത്തി.
ഓട്ടോ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചു.. ബസ് തടഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികൾ ബസ്സ് ജീവനക്കാരെ മർദ്ദിച്ചു ,,സംഭവത്തിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രകടനം നടത്തി.
Jowan Madhumala
0
Tags
Top Stories