കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ല.. മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ സമരവുമായി സംരംഭകൻ…


 

കോട്ടയം: മാഞ്ഞൂരില്‍ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാഞ്ഞതിനെച്ചൊല്ലി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരം തുടങ്ങി പ്രവാസി സംരംഭകനായ ഷാജിമോന്‍ ജോര്‍ജ്. മതിയായ രേഖകള്‍ ഹാജരാക്കത്തതു കൊണ്ടാണ് കെട്ടിട നമ്പര്‍ അനുവദിക്കാത്തതതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. അഞ്ചു രേഖകള്‍ കൂടി ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ നല്‍കാമെന്നും സംരംഭകനായ ഷാജിമോനോട് പഞ്ചായത്തിന് വിദ്വേഷമില്ലെന്നും പ്രസിഡന്‍റ് കോമളവല്ലി വിശദീകരിച്ചു. ഇനി പഞ്ചായത്തുമായി ചര്‍ച്ചയ്ക്കില്ലെന്നും കോടതിയോ മന്ത്രിമാരോ ഇടപെടാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഷാജിമോൻ മറുപടി നല്‍കി.
Previous Post Next Post