കോഴിക്കോട്: ഓടുന്ന ബസില്‍നിന്ന് ഗ്ലാസ് തകര്‍ത്ത് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്. കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ഗരുഡ ബസില്‍ നിന്നാണ് യാത്രക്കാരന്‍ ചാടിയത്.
വീഴ്ചയില്‍ തലയ്ക്കും കാലിനും ഇയാള്‍ക്ക് പരിക്കേറ്റു. റോഡിലൂടെ ഓടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ പോലീസിന് കൈമാറി. പരസ്പരവിരുദ്ധമായി സംസാരിക്കുന്ന ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുയുള്ളതായി പോലീസ് പറഞ്ഞു