യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പടിയില്‍
ഒല്ലൂര്‍: കൊലപാതകശ്രമക്കേസില്‍ ഒളിവില്‍പോയ മാന്ദാമംഗലം സ്വദേശി കര്‍ണാടകയില്‍ അറസ്റ്റില്‍. മാന്ദാമംഗലം കാര്യാട്ടുപറമ്പില്‍ ജയനെ(46)യാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17നാണ് സംഭവം. മാന്ദാമംഗലം സ്വദേശി മെല്‍ബെറ്റിനെ ഇയാള്‍ തലയ്ക്ക് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കര്‍ണാടക ജബ്കലില്‍ നിന്നാണ് പിടികൂടിയത്.
ഒല്ലൂര്‍ എസ്.എച്ച്.ഒ. ബെന്നി ജേക്കബ്, എസ്.ഐ ഇ.പി. ജോഷി, സീനിയര്‍ സി.പി.ഒ. ഉല്ലാസ്, സി.പി.ഒ. അഭീഷ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്