ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നു ; ആറുപേർക്ക് ഗുരുതര പരിക്ക്





മുംബൈ : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നു. മുംബൈയിലെ ചെമ്പൂരിൽ ആണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ നാലു പേരടക്കം ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റു 11 പേർക്കും ചെറിയ പരിക്കുകളുണ്ട്.

പൊട്ടിത്തെറിയിൽ കെട്ടിടത്തിലെ ഒന്നിലധികം വീടുകൾ തകർന്നിട്ടുണ്ട്. ഇതിൽ ഒരു കുടുംബത്തിലെ ആളുകളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ സേന എത്തി കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിൽ ഉണ്ടായിരുന്ന 11 പേരെ സുരക്ഷിതമായി പുറത്തിറക്കി.

വികാസ് അംബോർ (50), അശോക് അംബോർ (27), സവിത അംബോർ (47), രോഹിത് അംബോർ (29) എന്നിവരാണ് ഗുരുതരമായ പരിക്കേറ്റ ശതാബ്ദി ആശുപത്രിയിൽ കഴിയുന്നത്. ഇവരുടെ പരിക്ക് അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Previous Post Next Post