കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർത്ഥിയുടെ കണ്ണിൽ പേന കൊണ്ട് കുത്തി കണ്ടക്ടർ.. കേസെടുത്ത് പോലീസ്…


 
 പ്ര. 1
കൊച്ചി: പെരുമ്പാവൂരിൽ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ വിദ്യാർത്ഥിയെ പേന കൊണ്ട് മുഖത്ത് കുത്തിയതായി പരാതി. പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്ത് കണ്ണിനേറ്റ പരിക്കുമായി ചികിത്സ തേടി. അൽ സാബിത്തിന്റെ ഇടതു കൺപോളയിലും പുരികങ്ങൾക്ക് ഇടയിലുമാണ് പേന കൊണ്ടുള്ള കുത്തിൽ മുറിവേറ്റത്. ആലുവ – മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിനെതിരെയാണ് അൽ സാബിത്ത് പരാതി നൽകിയത്. പരാതിയിൽ കണ്ടക്ടർക്കെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
Previous Post Next Post