പെട്രോൾ പമ്പിൽ മോഷണം. ജീവനക്കാരെ ആക്രമിച്ച മോഷ്ടാക്കൾ ഇവർക്ക് മേൽ മുളക് പൊടിയെറിയുകയും ജീവനക്കാരന്റെ തല മുണ്ടിട്ട് മൂടുകയും ചെയ്തതിന് ശേഷമാണ് കവർച്ച നടത്തിയത്.
കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിലെ പെട്രോൾ പമ്പിൽ മോഷണം. പുലർച്ചെ രണ്ട് മണിയോടെ മാങ്ങാപൊയിൽ എച്ചിപിസിഎൽ പമ്പിൽ ആണ് കവർച്ച നടന്നത്. ജീവനക്കാരെ ആക്രമിച്ച മോഷ്ടാക്കൾ ഇവർക്ക് മേൽ മുളക് പൊടിയെറിയുകയും ജീവനക്കാരന്റെ തല മുണ്ടിട്ട് മൂടുകയും ചെയ്തതിന് ശേഷമാണ് കവർച്ച നടത്തിയത്.