കേരളത്തിൽ സിപിഎമ്മിന്റേത് നല്ല പ്രവർത്തനം, അതാണ് തുടർ ഭരണം ലഭിക്കാൻ കാരണം: അശോക് ഗെഹ്ലോട്ട്



കേരളത്തിലെ സിപിഎം പ്രവർത്തനങ്ങളെ പ്രശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കേരളത്തിൽ സിപിഎമ്മിന് തുടർ ഭരണം ലഭിച്ചത് മികച്ച പ്രവർത്തനം കൊണ്ടാണെന്നും എഎൻഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഗെഹ്ലോട്ട് പറഞ്ഞു. 

കഴിഞ്ഞ 70 വർഷക്കാലം കേരളത്തിൽ കോൺഗ്രസും സിപിഎമ്മും മാറി മാറി ഭരിക്കുകയായിരുന്നു. എന്നാൽ ഇത്തവണ അതിന് മാറ്റം വരുന്നു. സിപിഎം സർക്കാർ തുടർ ഭരണത്തിലെത്തി. അവർ ചെയ്ത നല്ല പ്രവൃത്തികളാണ് തുടർ ഭരണത്തിലേക്ക് എത്തിച്ചത്. രാജസ്ഥാനിലും ഇത്തവണ തുടർ ഭരണമുണ്ടാകുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.
Previous Post Next Post