മഞ്ചേശ്വരം മുൻ എം.എൽ.എ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു



കാസർകോഡ് : ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. 15 കേസുകളിലാണ് കുറ്റപത്രം നൽകിയത്.

 കേസിൽ മഞ്ചേശ്വരം മുൻ എം.എൽ.എ എംസി കമറുദ്ദീൻ ഉൾപ്പടെ 29 പ്രതികളാണുള്ളത്.

ബഡ്സ് ആക്ട്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐ.പി.സി 420, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രേഖകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. നിക്ഷേപ തട്ടിപ്പിൽ ആകെ രജിസ്റ്റർ ചെയ്തത് 168 കേസുകളാണ്. കേസിൽ മുഖ്യപ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു
Previous Post Next Post