റോബിൻ ബസുടമയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സഹോദരൻ,,റോബിൻ ബസുടമയുടെ സഹോദരന്‍ ബേബി ഡിക്രൂസാണ് പരാതിയുമായി രംഗത്ത് വന്നത്


പത്തനംതിട്ട: റോബിൻ ബസുടമയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സഹോദരൻ. റോബിൻ ബസുടമയുടെ സഹോദരന്‍ ബേബി ഡിക്രൂസാണ് പരാതിയുമായി രംഗത്ത് വന്നത്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കിവെച്ച് നിരന്തരമായി ഭീഷണിപ്പെടുത്തുകയും കിടപ്പിലായ മാതാപിതാക്കളെ കാണാന്‍ അനുമതി നിഷേധിക്കുകയും ചെയ്യുന്നു. ഭീഷണിയും, ഉപദ്രവവും മൂലം ഒളിവില്‍ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരന്‍ വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സഹോദരൻ പറയുന്നു
Previous Post Next Post