കൃപാസനത്തിലേക്ക് പോയ മിനി ബസ് മിനിലോറിയുമായി കൂട്ടിയിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്, ഡ്രൈവർക്ക് സാരമായ പരുക്ക്

കൃപാസനത്തിലേക്ക് പോയ മിനി ബസ് മിനിലോറിയുമായി കൂട്ടിയിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്, ഡ്രൈവർക്ക് സാരമായ പരുക്ക് 
ബസിന് മുന്നില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകട കാരണമായി പറയുന്നത്.
ആലപ്പുഴ: ആലപ്പുഴ ബൈപാസിൽ മിനിബസും മിനി ലോറിയും  കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മിനി ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. കൊല്ലത്തുനിന്ന്  കൃപാസനത്തിലേക്ക് വന്ന മിനി ബസും മീനുമായി പോയ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസിന് തൊട്ടു മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ലോറിയിൽ ഇടിക്കുകയായിരുന്നു.

Previous Post Next Post