തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്.
വ്യാപകമായ രീതിയില്‍ ചര്‍ച്ചുകള്‍ നിര്‍മ്മിച്ചു വരുന്നത് സംസ്ഥാനത്തിന്റെ സ്വാഭാവിക അന്തരീക്ഷത്തില്‍ മാറ്റം വരുത്തുന്നു.
ഇക്കാര്യത്തില്‍ അന്വേഷണം നടത്തി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ബംഗലൂരു സ്വദേശി ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ചീഫ് സെക്രട്ടറി ഇത് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.
തുടര്‍ന്ന് തദ്ദേശ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി കൈമാറി. ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍ എല്ലാ ജില്ലകളിലേക്കും അന്വേഷണത്തിനായി അയച്ചു കൊടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുണ്ടെന്നും, അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് നിര്‍ദേശം. ഇതാണ് വിവാദമായത്.