സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി


ലാപ്ച  :  ഹിമാചൽ പ്രദേശിലെ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ ലാപ്ച്ചയിലെ സൈനികരോടൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം. 

2014 ൽ പ്രധാനമന്ത്രി പദത്തിലെത്തിയ മോദിയുടെ എല്ലാ ദീപാവലിയും സൈനികരോടൊപ്പമാണ് ആഘോഷിച്ചത്. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ നൗഷേരയിലെ സൈനികരോടൊപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം.

അതേസമയം, ദീപാവലി ആഘോഷിക്കുന്ന രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു.
Previous Post Next Post