സംസ്ഥാനത്ത് ആദ്യമായി എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് ജിയോ



തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് ജിയോ. തിരുവനന്തപുരം നഗരത്തിലാണ് നിലവിൽ സേവനങ്ങൾ ലഭ്യമാകുന്നത്. വൈകാതെ മറ്റ് നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കാനാണ് ജിയോയുടെ നീക്കം. സെപ്റ്റംബർ 19 നാണ് രാജ്യത്ത് ജിയോ എയർ ഫൈബർ സേവനങ്ങൾ ആരംഭിച്ചത്.

30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാക്കുന്ന പ്ലാൻ, 100 എംബിപിഎസ് സ്പീഡിൽ ഡാറ്റ 899 രൂപയ്ക്ക് ലഭ്യമാക്കുന്ന പ്ലാൻ, 1199 രൂപയുടെ അൺലിമിറ്റഡ് പ്ലാൻ എന്നിവയാണ് ജിയോ എയർ ഫൈബറിന്റെ പ്രധാന സവിശേഷതകൾ. 1199 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 17 ഒ ടി ടി ആപ്പുകൾ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിലും 14 ഒ ടി ടി ആപ്പുകൾ ലഭ്യമാണ്.

രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകൾ ഉണ്ടായിരുന്നതിനാൽ, ജിയോ ഫൈബർ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും മാത്രം ഒതുങ്ങിയിരുന്നു.എന്നാൽ ജിയോ എയർ ഫൈബറിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ജിയോയുടെ കണക്ക്കൂട്ടൽ.

550ലധികം, എച്ച് ഡി ടിവി ചാനലുകൾ, ജനപ്രിയ ഒടിടി ആപ്പുകൾ, ബ്രോഡ്ബാൻഡ് ഇൻഡോർ വൈഫൈ സേവനം, ഗെയിമിംഗ് എന്നിവയാണ് ജിയോ എയർ ഫൈബറിലൂടെ ഒരുമിച്ച് ലഭ്യമാകുന്നത്.
Previous Post Next Post