തിരുവനന്തപുരം: വാഷിങ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. വെങ്ങാനൂർ നെല്ലിവിള സ്വദേശി പ്രദീപിന്റെ വീട്ടിലെ വാഷിങ് മെഷീനാണ് പൊട്ടിത്തെറിച്ചത്. വീട്ടുകാർ പുറത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വീട്ടിൽനിന്ന് അമിതമായി പുക ഉയരുന്നതു കണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തുന്നതിനുമുമ്പ് നാട്ടുകാർ തീ അണച്ചിരുന്നു. വീട്ടുകാർ വീടിനകത്ത് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
വാഷിങ് മെഷീൻ ഓൺ ചെയ്തിട്ട് വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു അപകടം. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്ന് ഫയർഫോഴ്സ് വ്യക്തമാക്കി