റേഷന്‍ വിതരണം സുഗമമാക്കാന്‍; സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു


 
തിരുവനന്തപുരം: സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ 185.64 കോടി രൂപ അനുവദിച്ചു. സുഗമമായ റേഷന്‍ വിതരണത്തിനായിട്ടാണ് സംസ്ഥാന ധനവകുപ്പ് പണം അനുവദിച്ചത്.  

റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ ഭാഗമായാണ് തുക അനുവദിച്ചത്. ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഇനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ബജറ്റില്‍ നീക്കിവച്ച തുക മുഴുവന്‍ കോര്‍പ്പറേഷന് നല്‍കാന്‍ തീരുമാനിച്ചത്.
Previous Post Next Post