ഇനി മകരവിളക്ക് മഹോത്സവം, പിന്നാലെ വരുന്നു തിരുവുത്സവം; 2024ലെ ശബരിമല നടതുറപ്പ് ദിവസങ്ങൾ അറിയാം



പത്തനംതിട്ട: വ്രതവിശുദ്ധിയുടെ ഒരു മണ്ഡലകാലത്തിനു കൂടി സമാപനമായിരിക്കുകയാണ്. 2023ലെ മണ്ഡലകാലം നവംബർ 17ന് തുടങ്ങി ഡിസംബർ 27നാണ് സമാപിച്ചത്. 41 നാൾ നീണ്ട മണ്ഡലകാലത്ത് വൻ തീർഥാടകത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്.ഡിസംബർ 27ന് സന്നിധാനത്ത് നടന്ന മണ്ഡലപൂജയോടെയാണ് മണ്ഡലകാലത്തിന് സമാപനമായത്. അന്ന് രാത്രി 11 മണിയോടെ ഹരിവരാസനം പാടി തിരുനട അടച്ചു. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് ശബരിമല നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. 2024ലെ ശബരിമല നടതുറപ്പ് ദിവസങ്ങൾ അറിയാം.

2024ലെ ശബരിമല നടതുറപ്പ് ദിവസങ്ങൾ


മകരവിളക്ക് മഹോത്സവം: 2023 ഡിസംബർ 12 മുതൽ 2024 ജനുവരി 20വരെ

മകരവിളക്ക്: 2024 ജനുവരി 15

കുംഭമാസ പൂജ: ഫെബ്രുവരി 13 മുതൽ 18 വരെ

മീനമാസ പൂജ: മാർച്ച് 13 മുതൽ 18 വരെ

തിരുവുത്സവം: മാർച്ച് 15 മുതൽ 25 വരെ

കൊടിയേറ്റ്: മാർച്ച് 16

പൈങ്കുനി ഉത്രം & ആറാട്ട്: മാർച്ച് 25

മേടമാസ പൂജ (വിഷു):ഏപ്രിൽ 10 മുതൽ 18 വരെ

വിഷു: ഏപ്രിൽ 14

ഇടവമാസ പൂജ: മെയ് 14 മുതൽ 19 വരെ

പ്രതിഷ്ഠാദിനം: മെയ് 19

മിഥുനമാസ പൂജ: ജൂൺ 14 മുതൽ 19 വരെ

കർക്കടകമാസ പൂജ: ജൂലൈ 15 മുതൽ 20 വരെ

നിറപുത്തിരി

ചിങ്ങമാസ പൂജ: ഓഗസ്റ്റ് 16 മുതൽ 21 വരെ

ഓണം: സെപ്റ്റംബർ 13 മുതൽ 17 വരെ

കന്നിമാസ പൂജ: സെപ്റ്റംബർ 16 മുതൽ 21 വരെ

തുലാമാസ പൂജ: ഒക്ടോബർ 16 മുതൽ 21 വരെ

ശ്രീ ചിത്തിര ആട്ടത്തിരുനാൾ: ഒക്ടോബർ 30 മുതൽ 31 വരെ

മണ്ഡലകാലം: നവംബർ 15 മുതൽ ഡിസംബർ 26 വരെ

മണ്ഡലപൂജ: ഡിസംബർ 26

മകരവിളക്ക് മഹോത്സവം നടതുറപ്പ്: ഡിസംബർ 30

മകരവിളക്ക്: 2025 ജനുവരി 14

Previous Post Next Post