ക്രിസ്മസ് രാവില്‍ ലണ്ടനിലെ ബെര്‍മോണ്ട്സിയില്‍ 22 വയസ്സുകാരിയെ കുത്തി കൊലപ്പെടുത്തി; 16 കാരന്‍ അറസ്റ്റിൽ


ലണ്ടൻ ∙ ക്രിസ്മസ് രാവില്‍ സൗത്ത് ലണ്ടനിലെ ബെര്‍മോണ്ട്സിയില്‍ 22 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ 
കേസില്‍ 16 വയസ്സുകാരനെ മെട്രോപ്പൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തു. ജമൈക്ക റോഡിലെ സ്പെന്‍ലോ ഹൗസിലുള്ള  റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍ 22 കാരിയായ സ്ത്രീക്ക് കുത്തേറ്റതായി രാത്രി 10 മണിക്കാണ് പൊലീസിന്
വിവരം ലഭിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് യുവതിക്ക് ആംബുലന്‍സ് സേവനം വഴി അടിയന്തര പ്രഥമശുശ്രൂഷ 
നല്‍കിയെങ്കിലും സംഭവസ്ഥലത്ത് തന്നെ മരണമടയുകയായിരുന്നു. 
.16 വയസ്സുള്ള ആണ്‍കുട്ടിയെ കൊലപാതി  ആണെന്ന് സംശയിച്ച് ഉടൻ തന്നെ  സംഭവസ്ഥലത്തിൻ്റെ സമീപത്തു നിന്നും  അറസ്റ്റ് ചെയ്തതായി മെറ്റ് പൊലീസ് മാധ്യമങ്ങളോട്  പറഞ്ഞു. ഇയാള്‍ ഇപ്പോൾ സൗത്ത് ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ് ഉള്ളത് 
Previous Post Next Post