സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിന്റെ 29 മത് ക്രിസ്മസ് ആഘോഷ പരിപാടികൾ മാനേജർ അഡ്വക്കേറ്റ് സിജു കെ ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം സാബു എം.എബ്രഹാം ഉദ്ഘാടനം ചെയ്തു. സൗത്ത് പാമ്പാടി സെന്റ്തോമസ് ഓർത്തഡോക്സ് പള്ളി അസിസ്റ്റന്റ് വികാരി ഫാദർ ഐപ്പ് മാത്യു ക്രിസ്മസ് ദൂത് നൽകി. ഇലക്കൊടിഞ്ഞി കവലയിൽ നിന്നും സ്കൂളിലേക്ക് നടത്തിയ ക്രിസ്മസ് റാലി ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ സാം ഈശോ ആശിർവദിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. എസ് ഉഷാകുമാരി, കെ. കെ തങ്കപ്പൻ,അച്ചാമ്മ തോമസ്, സ്കൂൾ പ്രിൻസിപ്പാൾ ജയശ്രീ കെ. ബി, സുകന്യ കെ.എസ് ഹെഡ് ബോയ് ഷാരോൺ റോയ്, ശ്രീലക്ഷ്മി ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.