സംസ്ഥാനത്ത് വീണ്ടും കെ റെയിൽ വാഴക്കുല റെക്കോർഡ് ലേലത്തിൽ വിറ്റ് പോയി.,,40,300 രൂപയ്‌ക്കാണ് ലേലം നടന്നത് !



കൊച്ചി: സംസ്ഥാനത്ത് വീണ്ടും കെ റെയിൽ വാഴക്കുല റെക്കോർഡ് ലേലത്തിൽ വിറ്റ് പോയി. ആലുവ പൂക്കാട്ടുപടിയിക്ക് സമീപം സ്ഥാപിച്ച മഞ്ഞക്കുറ്റി മാറ്റി നട്ടുപിടിപ്പിച്ച വാഴയാണ് വിളവെടുത്തത്. എട്ട് കിലോ ഭാരമുണ്ടായിരുന്ന വാഴക്കുല ആലുവ മാർക്കറ്റിൽ എത്തിച്ചാണ് ലേലം നടത്തിയത്. കെ റെയിലിനെതിരായ സമര പോരാട്ടത്തിന്റെ ചരിത്രമുള്ളതിനാലാണ് കുലയ്‌ക്ക് ഇത്രയും വില ലഭിച്ചതെന്നാണ് സമര സമിതി അംഗങ്ങൾ അഭിപ്രായപ്പെടുന്നത്.


നാട്ടുകാരും സമര സമിതി അംഗങ്ങളും ലേലം വിളിയിൽ പങ്കെടുത്തു. ലേലത്തിന്റെ ആവേശത്തിൽ വാഴക്കുലയുടെ വില 10,000 കടന്നുപോയി. 40,300 രൂപയ്‌ക്കാണ് വാഴക്കുല ലേലത്തിലെടുത്തത്. പൂക്കാട്ട് പടി സ്വദേശി നൗഷാദാണ് വാഴക്കുല ലേലത്തിൽ സ്വന്തമാക്കിയത്. ലേലത്തുക എന്ത് ചെയ്യുമെന്ന് സമരസമിതി അംഗങ്ങൾ കൂടി ആലോചിച്ച് തീരുമാനിക്കുമെന്ന് അംഗങ്ങൾ അറിയിച്ചു.

നേരത്തെയും സംസ്ഥാനത്ത് ഇത്തരത്തിൽ കെ റെയിൽ വാഴക്കുലകളുടെ ലേലം നടന്നിട്ടുണ്ട്. 60,000 രൂപ വരെ ഒരു വാഴക്കുലക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ പ്രതിഷേധ പദ്ധതിയായ കെ റെയിലിന്റെ സർവ്വേയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റി സംസ്ഥനത്ത് പലയിടത്തും വാഴക്കുലകൾ നട്ടു. ഇത്തരത്തിൽ നട്ട വാഴക്കുലകളുടെ വിളവെടുത്താണ് വൻ വിലയിൽ ലേലത്തിൽ എടുക്കുന്നത്.
Previous Post Next Post