വയോധികയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കി. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ഡിസംബർ 26 നാണ് വയോധികയുടെ വികൃതമായ മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 25ന് ഗയയിൽ നിന്ന് നവാഡയിലെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു കൊല്ലപ്പെട്ട വൃദ്ധയും ഭർത്താവും. നവാഡ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഇവർ ലക്ഷ്യസ്ഥാനത്ത് എത്താൻ ഒരു ഇ-റിക്ഷ വിളിച്ചു. വയോധിക കയറിയ ഉടനെ ഓട്ടോ ഡ്രൈവർ വേഗം വണ്ടിയെടുത്ത് ഓടിച്ചു പോയി.
പിന്നീട് വയോധികയുടെ ഭർത്താവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ദ്രുതഗതിയിൽ നടപടി സ്വീകരിക്കുകയും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ വയോധികയുടെ വികൃതമായ മൃതദേഹം കണ്ടെത്തി. നാല് പ്രതികളെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്.