ഈസ്റ്റ് മീനടം :സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ 60-ാമത് ആദ്യഫലപ്പെരുന്നാൾ 25 - മുതൽ ജനുവരി 1 വരെ നടക്കും. 28,29 ,30 തിയതികളിൽ വൈകിട്ട് 6.30 നു സന്ധ്യാ നമസ്കാരം, ഗാനശുശ്രൂഷ, വചന ശുശ്രൂഷ - ഫാ. പി.കെ.ഗീവർഗീസ് (പുറമറ്റം) ഫാ.പി എ ഫിലിപ്പ് (കോട്ടയം) മെർലിൻ റ്റി. മാത്യു (പുത്തൻ കാവ് ) എന്നിവരുടെ വചന ശുശ്രൂഷ. 31 - നു രാവിലെ 7.30 നു വി. കുർബ്ബാന-ഫാ. കെ.എം. സഖറിയ കൂടത്തിങ്കൽ, 6 നു സന്ധ്യാ നമസ്ക്കാരം, പെരുന്നാൾ സന്ദേശം അഭി.ഗീവറുഗീസ് മാർ ബർണബാസ് കാർമികത്വം വഹിക്കും സെമിത്തേരിയിൽ പ്രാർത്ഥന, ആയൂർവേദം ,മാത്തൂർ പടി ചുറ്റിയുള്ള പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ്,
11.45 നവവത്സര ശുശ്രൂഷ, ജനുവരി 1 നു രാവിലെ 7.30 ന് മൂന്നിന്മേൽ കുർബ്ബാന ഗീവർഗീസ് മാർ ബർണബാസ് കാർമികത്വം വഹിക്കും.
ദശാംസ സമർപ്പണം , പ്രദിക്ഷണം. ആശിർവാദം, കൈമുത്ത്, സ്നേഹവിരുന്ന്, നേർച്ച വിളമ്പ് 2.30 ന് ആദ്യ ഫലലേലം, കൊടിയിറക്ക്. പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി - റവ.ഫാ. അനി കുറിയാക്കോസ് വറുഗീസ് - കണ്ണൊഴുക്കത്ത് , കൈക്കാരൻ തോമസ് ചാണ്ടി - വെള്ളാനോലിക്കൽ , സെക്രട്ടറി സാജൻ സജി - മംഗലത്ത് എന്നിവർ നേതൃത്വം നൽകും .