മിഷോങ് ചുഴലിക്കാറ്റ്; വടക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ; വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള 6 ട്രെയിനുകൾ റദ്ദാക്കി


ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് കര തൊട്ട സാഹചര്യത്തിൽ വടക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ. ഇന്നലെ പെയ്ത കനത്ത മഴയിൽ ചെന്നൈ നഗത്തിലെ പല സ്ഥലത്തും വെള്ളം കയറി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വുഴുപ്പുറം എന്നീ ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ വർക്ക് ഫ്രം ഹോം നടപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ തമിഴ്‌നാട്ടിലെ പല ജില്ലകളിലും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ തുടരുന്ന സാഹചര്യത്തിൽ വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുകയുള്ളൂവെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ ചെന്നൈയിലെ പലയിടങ്ങളിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
Previous Post Next Post