അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണം 90 ശതമാനം പൂർത്തിയായി; ശ്രീകോവിലിന്റെ ചിത്രം പുറത്തുവിട്ട് രാമക്ഷേത്ര ട്രസ്റ്റ്


ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചിത്രം പുറത്ത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ പ്രധാനഭാഗമായ ശ്രീകോവിലിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി.
ട്വിറ്ററിലൂടെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ശ്രീകോവിലിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി എന്ന് അദ്ദേഹം പറഞ്ഞു. ശ്രീകോവിൽ വൈദ്യുതീകരിക്കുന്നതിന്റെ പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനോടകം തന്നെ ക്ഷേത്രത്തിന്റെ 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. ജനുവരി 22 നാണ് പ്രാണപ്രതിഷ്ഠ നടത്തി ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുന്നത്. 
Previous Post Next Post