B J P പ്രവർത്തകനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ചു.



കോഴിക്കോട്: വളയത്ത് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ചു. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്ത് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30ന് വളയം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം.

കുനിയിൽ ഗിരീഷ് എന്നയാളാണ് പ്രശാന്തിനെ വിളിച്ചുവരുത്തി വെട്ടിയത്. കത്തികൊണ്ടുള്ള വെട്ടിൽ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രശാന്ത് നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ബി.ജെ.പി പ്രവർത്തകനാണ് വെട്ടേറ്റ പ്രശാന്ത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
Previous Post Next Post