മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ മരിച്ച നിലയിൽ




ഇടുക്കി : മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 ഇന്നലെയാണ് അജേഷിന്റെ മാതാപിതാക്കളെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയത് അജീഷ് ആണെന്ന് മനസ്സിലാക്കിയ പൊലീസ് ഇന്നലെ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് നടന്ന അന്വേഷണത്തിലാണ് അജേഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
Previous Post Next Post