തൃശ്ശൂര്‍ : ചാലക്കുടി എസ്.ഐയുടെ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണി പ്രസംഗം നടത്തിയ എസ്.എഫ്.ഐ നേതാവ് ഹസ്സന്‍ മുബാറക്കിനെതിരെ കേസെടുക്കാതെ പൊലീസ്.
പ്രസംഗം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
എസ്.എഫ്.ഐക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിലായിരുന്നു ഹസ്സന്‍ മുബാറക്കിന്‍റെ പ്രകോപന പ്രസംഗം.