തിരുവനന്തപുരം: ഗവർണറെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് റിപ്പോർട്ട് ഡിജിപിക്ക് കൈമാറും.
പൊലീസിന്റെ വീഴ്ച്ചകൾ പരാമർശിക്കാതെ റിപ്പോർട്ട് നൽകാനാണ് സാധ്യത. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ചീഫ് സെക്രട്ടറി ഗവർണർക്ക് വിശദീകരണം നൽകുക.
സുരക്ഷാ വീഴ്ച്ചയുണ്ടായെന്നും എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു ഗവർണർ ആവശ്യപ്പെട്ടത്. വിശദമായ ചർച്ചക്ക് ശേഷം രാജ്ഭവന് റിപ്പോർട്ട് കൈമാറാനാണ് സർക്കാർ നീക്കം.