എറണാകുളം ആലുവയിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ‌ആലുവ സ്വദേശി അജ്മൽ ആണ് ആത്മഹത്യ ചെയ്തത്.




കൊച്ചി: എറണാകുളം ആലുവയിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ‌ആലുവ സ്വദേശി അജ്മൽ ആണ് ആത്മഹത്യ ചെയ്തത്. വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ജീവനൊടുക്കലിന് പിന്നിലെന്നാണ് സൂചന.

ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പായിരുന്നു അജ്മലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ആർ.ഐ.പി അജ്മൽ ഷരീഫ് (1995-2023) എന്ന് തന്റെ ചിത്രമുൾപ്പെടുത്തിയുള്ള പോസ്റ്റർ പങ്കുവച്ച ശേഷമായിരുന്നു ഇയാൾ ജീവനൊടുക്കിയത്.

നേരത്തെ ദുബൈയിൽ പോയിരുന്ന അജ്മൽ ജോലി ലഭിക്കാത്തതിനെ തുടർന്ന് തിരികെ വന്നിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി മനോവിഷമത്തിലായിരുന്നു. മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അജ്മലിനെ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Previous Post Next Post