വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം


 
കല്‍പ്പറ്റ : വയനാട് ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പ്രജീഷ് ആണ് മരിച്ചത്. 36 വയസായിരുന്നു. വാകേരി മൂടക്കൊല്ലിയിലാണ് സംഭവം.

വൈകീട്ട് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. വയലില്‍ പാതിഭക്ഷിച്ച നിലയിലായിരുന്നു പ്രജീഷിന്റ മൃതദേഹം. വിവരമറിഞ്ഞ് പ്രദേശവാസികള്‍ തിങ്ങികൂടിയിട്ടണ്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
Previous Post Next Post