'
തിരുവനന്തപുരം: നവകേരള സദസ് ഏതേലും പാർട്ടിക്കോ മുന്നണിക്കോ വേണ്ടിയുള്ള പരിപാടി അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനും ഈ നാട്ടിലെ കുഞ്ഞുങ്ങൾക്കും വേണ്ടി ഉള്ള പരിപാടി ആണ്. കേരളത്തിന്‍റെ ആവശ്യത്തിനായി എല്ലാരേം കൂടെ നിർത്താൻ ആണ് സർക്കാർ ശ്രമിക്കുന്നത്. നാടിന്‍റെ വിശാല താൽപര്യം ആണ് ഞങ്ങളെ നയിക്കുന്നത്. പരിപാടി ബഹിഷ്കരിച്ചവർക്ക് പോരായ്മ ചൂണ്ടിക്കാണിക്കാമായിരുന്നു. അത് ഉണ്ടായില്ല. ഇത് നാടിനു എതിരായ സമീപനം ആണ്.
കോൺഗ്രസിന്‍റെ സമീപനം ഇപ്പോൾ ഉണ്ടായത് അല്ല. ഇത് ബിജെപിയോടുള്ള മൃദുസമീപനത്തിന്റ ഭാഗമാണെന്നും പിണറായി പറഞ്ഞു. നമ്മൾ കടമെടുക്കുന്നത് നാടിൻറെ വികസനത്തിന് അല്ലേ കടമെടുക്കുന്നത് എൽഡിഎഫിന് പുട്ടടിക്കാൻ അല്ലല്ലോ. നാടിന്റെ കാര്യത്തിന് അല്ലേയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്‍റെ മൊത്ത ആഭ്യന്തര വളർച്ചയിലും ഉത്പ്പാദനത്തിലും പ്രതിശീർഷ വരുമാനത്തിലും മികച്ച വളർച്ച നേടാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.