ലാൽ സലാം ,,,,സ്വന്തം പാർട്ടിക്കാരിൽ നിന്ന് തന്നെ അടി കിട്ടി : നവകേരള സദസിനിടെ മര്‍ദ്ദനമേറ്റ സിപിഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു !!



കൊച്ചി തമ്മനം ഈസ്റ്റ് സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം റയീസിനാണ് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. മറൈന്‍ ഡ്രൈവില്‍ ഇന്നലെ നടന്ന നവകേരള സദസിനിടെയായിരുന്നു സംഭവം.
വേദിയില്‍ പ്രതിഷേധിച്ച ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് അരികില്‍ ഇരുന്നതിന് പിന്നാലെയായിരുന്നു തന്നെയും ആക്രമിച്ചതെന്ന് പാര്‍ട്ടി വിട്ട റയീസ് വ്യക്തമാക്കി. തല്ലുകൊള്ളുന്നതിനിടെ താന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് റയീസ് പറയുന്നത്. ഇനി സി.പി.എമ്മില്‍ തുടരില്ലെന്നും റയീസ് പറയുന്നു.
Previous Post Next Post