തിരുവനന്തപുരം : പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന്‍(51) അന്തരിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് മരണം. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖിയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നാടകം. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കമുള്ള പുരസ്കാരങ്ങള്‍ ഈ നാടകത്തിന് ലഭിച്ചിരുന്നു.
മഹാഭാരതത്തില്‍ ഹിഡുംബിക്ക് ഭീമന്‍ സമ്മാനിക്കുന്ന ഛായാമുഖി എന്നു പേരായ ഒരു കണ്ണാടിയാണ് ഈ നാടകത്തിന്‍റെ പ്രമേയ പരിസരം. മഹാഭാരതത്തില്‍ ഇല്ലാത്ത ഛായാമുഖി പ്രശാന്തിന്‍റെ ഭാവനയായിരുന്നു. മകരധ്വജൻ, മഹാസാഗരം, മണികർണ്ണിക തുടങ്ങി നിരവധി ഹിറ്റ് നാടകങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. നിഴൽ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.