സമൂഹ വിവാഹത്തിലൂടെ അച്ചായൻസ് ഗോൾഡ് പത്ത് പെൺകുട്ടികൾക്ക് മംഗല്യഭാഗ്യമൊരുക്കുന്നു; ജാതിമതഭേദങ്ങൾക്കപ്പുറം മനുഷ്യസ്നേഹം തലയുയർത്തി നിൽക്കുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എംപിമാരും, എംഎൽഎമാരും, സാംസ്കാരിക നായകരുമടക്കം ഒത്തുചേരും. വിവാഹത്തിനാവശ്യമായ സ്വർണ്ണവും , വസ്ത്രങ്ങളും , വിവാഹചിലവും അച്ചായൻസ് ഗോൾഡ് സ്നേഹസ്പർശം പദ്ധതിയിലൂടെ സൗജന്യമായി നല്കും; വധൂവരന്മാർ ഒന്നാകുന്നത് ഡിസംബർ പത്തിന് തിരുനക്കര മൈതാനത്ത്; ആശംസകളുമായി മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർ


കോട്ടയം :വിവാഹ ജീവിതം സ്വപ്നം മാത്രമായി കരുതിയ യുവതീയുവാക്കളെ പുതുജീവനേകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് ജീവകാരുണ്യ പ്രവർത്തകനും വ്യാപാരിയുമായ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. സമൂഹ വിവാഹമെന്ന സങ്കല്‍പ്പത്തിന്റെ മഹിമയും നന്മയും ഉയര്‍ത്തിപ്പിടിച്ച് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ സ്നേഹസ്പർശം പദ്ധതിയിലൂടെ ഈ പുണ്യപ്രവര്‍ത്തിക്ക് മാതൃകയാവുകയാണ്.

സ്ത്രീധനത്തിൻ്റെ പേരിലുള്ള അക്രമവും കുടുംബ വഴക്കുകളും ഏറി വരുന്ന ഈ കാലത്ത് സ്ത്രീധന വിപത്തിനെതിരായ ശബ്ദം ഉയർത്തിക്കൊണ്ടുവരിക എന്ന ബോധം കൂടി ഈ സമൂഹ വിവാഹം കൊണ്ട് ലക്ഷ്യമിടുന്നു. താലിമാലയും സ്വർണ്ണാഭരണങ്ങളും വരനും വധുവിനുമുള്ള വിവാഹ വസ്ത്രങ്ങളും, വിവാഹചിലവും ഉൾപ്പെടെയെല്ലാം അച്ചായൻസ് ഗോൾഡിന്റെ സ്നേഹസ്പർശം പദ്ധതിയിലൂടെ സൗജന്യമായി നല്കുന്നു.

വധൂവരന്മാർ ഒന്നാകുന്നത് ഡിസംബർ പത്ത് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുനക്കര മൈതാനത്ത് വെച്ചാണ് . 

 പ്രൗഡഗംഭീരമായ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 7 മുതൽ കൊച്ചിൻ കലാഭവന്റെ ഗാനമേളയും, മിമിക്സ് പരേഡും തിരുനക്കര മൈതാനത്ത് നടക്കും. 

കാരുണ്യവും കരുതലുമായി മനുഷ്യസ്നേഹം തലയുയർത്തി നിൽക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എല്ലാവരേയും കോട്ടയത്തേക്ക് ക്ഷണിക്കുന്നു
Previous Post Next Post