തിരുവനന്തപുരം: കോൺഗ്രസ് മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ ഒറ്റയാൾ പ്രതിഷേധം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധിക്കുന്നത്. കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മൻ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇതുവഴി നവകേരള ബസ് കടന്ന് പോകാനിരിക്കെയാണ് ചാണ്ടി ഉമ്മന്‍റെ പ്രതിഷേധം.
കോൺഗ്രസ് മാർച്ചിനെതിരായ പൊലീസ് നടപടി… കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മന്‍റെ ഒറ്റയാള്‍ സമരം….
Jowan Madhumala
0
Tags
Top Storieട