പാമ്പാടി : കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന
വികസിത് ഭാരത് സങ്കൽപ യാത്ര കോട്ടയം ജില്ലയിൽ പാമ്പാടി കൂരോപ്പട പഞ്ചായതുകളിൽ പര്യടനം നടത്തി. കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക യാണ് യാത്രയുടെ ഉദ്ദേശം. രാവിലെ കൂരോപ്പട പഞ്ചായത്തിൽ ആയിരുന്നു പര്യടനം കൂരോപ്പട പഞ്ചായത്തിൽ നടന്ന യോഗം ഫാക്ട് മുൻ സ്വതന്ത്ര ഡയറക്ടർ ആയിരുന്ന പ്രൊഫ് . ബി. വിജയകുമാർ ഉത്ഘാടനം ചെയ്തു . കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ ജി. സുരേഷ്‌കുമാർ അദ്ധ്യക്ഷൻ ആയിരുന്നു .കെജിബി മാനേജർ മഞ്ജു സദാനന്ദൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൂരോപ്പട പഞ്ചായത്ത് മെമ്പർമാരായ പി. എസ്. രാജൻ, മഞ്ജു കൃഷ്ണകുമാർ, സന്ധ്യ ജി. നായർ എന്നിവർ ആശംസകളറിയിച്ചു.
മികച്ച കർഷകനായ ജോയി വക്കയിലിനെ ആദരിച്ചു. ഫാക്ട് പ്രതിനിധി അലീന ചാക്കോ,കെ വി കെ പ്രതിനിധി മിന്നു ജോൺ ,പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പ്രതിനിധികൾ ക്ലാസുകൾ എടുത്തു. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു. യോഗത്തിൽ സാമ്പത്തിക സാക്ഷരത വിദഗ്ധൻ മാത്യു എൻ. കെ., മഞ്ജു പ്രദീപ്, സോബിൻ ലാൽ എന്നിവരും സംസാരിച്ചു കൂരോപ്പട കെ ജി ബി മാനേജർ മഞ്ജു സദാനന്ദൻ നന്ദിയും അറിയിച്ചു. .ഉച്ചകഴിഞ്ഞു പാമ്പാടി നടന്ന പരിപാടി ട്രാവൻകോർ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജി. രാമൻ നായർ ഉത്ഘാടനം ചെയ്തു . എസ് ബി ഐ ബാങ്ക് മാനേജർ അലക്സ് ഇ. എം. അദ്ധ്യക്ഷൻ ആയി. റബ്ബർ ബോർഡ് എഫ് ഒ ഗോപകുമാർ ആർ,ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് എം. രാമകൃഷ്ണ പിള്ളൈ, ഫാക്ട് പ്രതിനിധി അലീന ചാക്കോ, പ്ര വി കെ തിനിധി മിന്നു ജോൺ , അഡ്വ .കെ.സുനിൽകുമാർ, പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പ്രതിനിധി എന്നിവർ പങ്കെടുത്തു. മികച്ച അഞ്ചു കർഷകരെ ആദരിച്ചു.