കുവൈറ്റ്: കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ദൈവത്തിന് സ്തുതിയും ഉണ്ടെന്നും അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ അബ്ദുല്ല ആവർത്തിച്ചു.
വെള്ളിയാഴ്ച അമീരി ദീവാൻ ഇറക്കിയ വാർത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വാർത്തകൾ കൃത്യമായ സ്രോതസ്സുകളിൽ നിന്നും മാത്രം സ്വീകരിക്കണമെന്നും അദ്യേഹം പറഞ്ഞു.