പത്തനംതിട്ട :കടമ്മനിട്ടയിൽ വിദ്യാർഥിനിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി.
ആറൻമുള സി. ഐ. മനോജിനെയാണ് അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയത്. പകരം ചുമതല പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന് നൽകി.
പരാതിക്കാരിക്കെതിരെ തുടർച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു. സിപിഎം സമ്മർദത്തിന് പൊലീസ് വഴങ്ങിയെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.
എന്നാൽ, പട്ടിക ജാതി – പട്ടിക വർഗ പീഡനം നിരോധന നിയമം ഉൾപ്പെടെ ചുമത്തിയ കേസുകളിൽ ഡിവൈഎസ്പി തന്നെ അന്വേഷണം നടത്തണമെന്നും, അതിനാലാണ് സിഐയിൽ നിന്ന് അന്വേഷണ ചുമതല മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.