പാമ്പാടി : പാമ്പാടി താലൂക്ക് ആശുപത്രിയിൽ പട്ടാപ്പകൽ രണ്ട് സ്ത്രീകൾ വയോധികയുടെ മാല പൊട്ടിച്ചു
ഇന്ന് രാവിലെ 10 മണിയോട് കൂടിയായിരുന്നു മോഷണം നടന്നത് ഒ പി വിഭാഗത്തിൽ
മാസ്ക് ധരിച്ചെത്തിയ രണ്ട് സ്ത്രീകൾ ആണ് മാല മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞത് അമ്മിണി എന്ന സ്ത്രീയുടെ മാലയാണ് മോഷണം പോയത്
'മോഷണം' നടത്തിയ ശേഷം ഇവർ ആലാമ്പള്ളി ഭാഗത്തേയ്ക്ക് നടന്ന് പോയതായി CC TV ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് പാമ്പാടി പോലീസ് സ്ഥലത്തെത്തി ..അന്വേഷണം പുരോഗമിക്കുന്നു