മണ്ണാർക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് ചിലരുടെ കണ്ണില്‍ പൊടിയിടാനുള്ള യാത്രയാണെന്ന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍
പലര്‍ക്കും സംസ്ഥാനം എങ്ങനെയിരിക്കുന്നു, നിയോജകമണ്ഡലങ്ങളില്‍ എന്തു നടക്കുന്നു എന്നു കാണാനുള്ള യാത്രയാണിത്.
അതൊരു പുനരുദ്ധാരണ യാത്രയല്ലെന്നും ബിഷപ് പറഞ്ഞു.
നവകേരള സദസിന്റെ ഉദ്ദേശങ്ങള്‍ നല്ലതായിരിക്കാം. എന്നാല്‍ ഇതെല്ലാം എത്രത്തോളം സഫലമാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന ‘അതിജീവന യാത്ര’യ്ക്ക് മണ്ണാര്‍ക്കാട് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.