ട്രെയിനിൽ യുവതിക്കൊപ്പം പോലീസുകാരൻ്റെ തകർപ്പൻ ഡാൻസ്; വീഡിയോ വൈറലായതോടെ നടപടി



മുംബൈ: ലോക്കൽ ട്രെയിനിലെ വനിതാ കമ്പാർട്ടുമെൻ്റിൽ ഡ്യൂട്ടിക്കിടെ യുവതിക്കൊപ്പം നൃത്തം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. എസ്എഫ് ഗുപ്ത എന്ന ഉദ്യോഗസ്ഥനെതിരെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ട്രെയിനിൽ ഡ്യൂട്ടിസമയത്ത് യൂണിഫോമിൽ യുവതിക്കൊപ്പമുള്ള നൃത്തത്തിൻ്റെ വീഡിയോ വൈറലായതാണ് അധികൃതർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഡിസംബർ എട്ടിന് വിശദീകരണം നൽകാൻ ഗുപ്തയോട് ആവശ്യപ്പെട്ടിരുന്നു.മുംബൈ സെൻട്രൽ റെയിൽവേ ലോക്കൽ ട്രെയിനിലെ രണ്ടാം ക്ലാസ് ലേഡീസ് കോച്ചിൽ ഡിസംബർ ആറിന് രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി സമയത്ത് സ്ത്രീകളുടെ സുരക്ഷയ്ക്കായിട്ടാണ് ഗുപ്തയെ നിയോഗിച്ചിരുന്നത്. യാത്രയ്ക്കിടെ പെൺകുട്ടി നൃത്തം ചെയ്യുകയും ഇവരുടെ അമ്മ വീഡിയോ പകർത്തുകയുമായിരുന്നു.

പെൺകുട്ടിക്കും അമ്മയ്ക്കും ഗുപ്ത നിർദേശം നൽകുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. എന്നാൽ, നൃത്തം ചെയ്ത് പെൺകുട്ടി സമീപത്ത് എത്തിയതോടെ ഗുപ്ത ഇവർക്കൊപ്പം ഡാൻസ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥൻ മകൾക്കൊപ്പം നൃത്തം ചെയ്യുന്നത് അമ്മ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഈ വീഡിയോ വൈറലായതോടെയാണ് ഗുപതയ്ക്കെതിരെ നടപടിക്ക് നിർദേശമുണ്ടായത്.

വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടിയെടുക്കാൻ ഡിവിഷണൽ റെയിൽവേ മാനേജർ ആർപിഎഫിന് നിർദേശം നൽകി. തുടർന്ന് ആർപിഎഫ് വിഷയത്തിൽ ഇടപെട്ടു. സംഭവം ഗൗരവമായി കാണുകയും ജീവനക്കാരനെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അധികൃതർ അറിയിച്ചു. ഗുപ്തയ്‌ക്കെതിരെ റെയിൽവേ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. വിശദീകരണം നൽകാൻ ഗുപ്തയെ വിളിച്ചുവരുത്തുകയും ചെയ്തു.സംഭവത്തെ ദ്രുതഗതിയിൽ അഭിസംബോധന ചെയ്ത സർക്കാർ റെയിൽവേ പോലീസ് (ജിആർപി) ഡിസംബർ 8 ന് ഗുപ്തയ്‌ക്കെതിരെ ഔപചാരിക റിപ്പോർട്ട് സമർപ്പിച്ചു, ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ. യൂണിഫോമിലും ഡ്യൂട്ടിയിലും ആയിരിക്കുമ്പോൾ ഫോട്ടോ എടുക്കുക, വീഡിയോകൾക്ക് പോസ് ചെയ്യുക, സെൽഫിയെടുക്കാൻ ശ്രമിക്കുക എന്നിവ പാടില്ലെന്ന് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.
Previous Post Next Post