കൊല്ലം: ചക്കുവള്ളിയിലെ ക്ഷേത്ര മൈതാനത്ത് നടത്താനിരുന്ന നവകേരള സദസ് ചക്കുവള്ളിയിലെ കശുവണ്ടി ഫാക്ടറി മൈതാനത്തേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് പുതിയ വേദി ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ തന്നെ വേദി സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. താലൂക്ക് അധികൃതരും വളരെ വേഗത്തിൽ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഡിസംബർ 18 തിങ്കളാഴ്ചയാണ് കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ് ചക്കുവള്ളിയിൽ നടക്കുക.
ക്ഷേത്ര മൈതാനിയിൽ നിന്ന് മാറ്റിയ നവകേരള സദസ്സ് കശുവണ്ടി ഫാക്ടറി മൈതാനത്ത്…
Jowan Madhumala
0
Tags
Top Stories